രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് യുഎഇയിലും സ്വര്‍ണ്ണവിലയില്‍
വന്‍ ഇടിവ്.ഒരു ദിവസത്തിനിടയില്‍ അഞ്ച് ദിര്‍ഹത്തിലധികം ആണ് ഗ്രാമിന് കുറഞ്ഞത്.22 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 293 ദിര്‍ഹം അന്‍പത് ഫില്‍സായി കുറഞ്ഞു.
ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില മുന്നൂറ് ദിര്‍ഹത്തിന് മുകളിലേക്ക് ഉയര്‍ന്നതിന് ശേഷം ആണ് 293 ദിര്‍ഹം അന്‍പത് ഫില്‍സിലേക്ക് താഴ്ന്നത്.ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 317 ദിര്‍ഹമായും കുറഞ്ഞു.ഇരുപത്തിയൊന്ന് ക്യാരറ്റിന് 284 ദിര്‍ഹവും പതിനെട്ട് ക്യാരറ്റിന് 243 ദിര്‍ഹം അന്‍പത് ഫില്‍സും ആണ് ഇന്ന് വില.അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആണ് സ്വര്‍ണ്ണത്തിന് വിലയിടിവ് ആരംഭിച്ചത്.
നവംബര്‍ ആറിന് ശേഷമുള്ള ദിവസങ്ങളില്‍ സ്വര്‍ണ്ണത്തിന് തുടര്‍ച്ചയായി വിലയിടിവ് സംഭവിക്കുകയായിരുന്നു.ഡോളര്‍ കൂടുതല്‍ ശക്തിപ്പെട്ടതും യു.എസ് ഓഹരി സൂചികകളിലെ കുതിപ്പും ആണ് സ്വര്‍ണ്ണവിലയിടിവിന് കാരണം. ഇതെ തുടര്‍ന്ന് സ്വര്‍ണ്ണത്തില്‍ നിന്നും നിക്ഷേപകര്‍ അകന്നു.രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2617 ഡോളറായിട്ടാണ് ഇന്ന് താഴ്ന്നത്.