യുഎഇയിലും സ്വര്‍ണ്ണവിലയിലെ ഇടിവ് തുടരുകയാണ്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ്ണം.ഗ്രാമിന് അഞ്ച് ദിര്‍ഹം ആണ് ഒരു ദിവസത്തിനിടയില്‍ കുറഞ്ഞത്.
287 ദിര്‍ഹം അന്‍പത് ഫില്‍സ് ആയിട്ടാണ് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് താഴ്ന്നത്.ഒക്ടോബറില്‍ മൂന്നൂറ് ദിര്‍ഹത്തിലേക്ക് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നിരുന്നു.ഇരുപത്തിരണ്ട് ക്യാരറ്റിന്റെ വില 310 ദിര്‍ഹം അന്‍പത് ഫില്‍സായി കുറഞ്ഞു.ഇരുപത്തിയൊന്ന് ക്യാരറ്റിന് ഗ്രാമിന് 278 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സും പതിനെട്ട് ക്യാരറ്റിന് 238 ദിര്‍ഹം അന്‍പത് ഫില്‍സും ആണ് ഇന്ന് യുഎഇ വിപണിയില്‍ വില.അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് സ്വര്‍ണ്ണത്തിന് വില കുറഞ്ഞ് തുടങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും റഷ്യ യുക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുന്നതിന് ട്രംപ് ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണ്ണവിപണിയില്‍ പ്രതിഫലിക്കുന്നത്.
സ്വര്‍ണ്ണത്തേക്കാള്‍ ആകര്‍ഷകമായ മറ്റുമേഖലകളിലെക്ക് നിക്ഷേപകര്‍ നീങ്ങുന്നതാണ് വിലയിടിവിന് കാരണം.അമേരിക്കന്‍ ട്രഷറി നിക്ഷേപങ്ങള്‍ കൂടുതല്‍ ലാഭകരമാകുന്നതും സ്വര്‍ണ്ണവില കുറയുന്നതിന് കാരണമാണ്.