യുഎഇയുടെ എണ്ണേതര വിദേശവ്യാപാരം സര്‍വ്വകാല റെക്കോര്‍ഡില്‍.ഈ വര്‍ഷം ആദ്യ പകുതിയിലെ കണക്കുകള്‍ ആണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പുറത്തുവിട്ടത്. 1.4 ട്രില്യണ്‍ ദിര്‍ഹത്തിന്റെ ഈ വര്‍ഷം ആദ്യ പകുതിയിലെ എണ്ണതേര വിദേശവ്യാപാരം.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിന്‍ കീഴില്‍ യുഎഇ നിര്‍ണ്ണായക മുന്നേറ്റം കുറിക്കുന്നുവെന്നാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ പ്രസ്താവന. 2031-ഓട് കൂടി വിദേശവ്യാപരം നാല് ട്രില്യണ്‍ ദിര്‍ഹത്തിലേക്ക് എത്തിക്കണം എന്നാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎഇ ആഗ്രഹിച്ചത്.
ഈ വര്‍ഷം ആദ്യ ആറ് മാസത്തിനിടയില്‍ തന്നെ യുഎഇയ്ക്ക് 1.4 ട്രില്യണിന്റെ വിദേശവ്യാപരം നടത്തുന്നതിന് യുഎഇയ്ക്ക് സാധിച്ചിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോട് കൂടി 3 ട്രില്യണ്‍ ദിര്‍ഹത്തിന്റെ വിദേശവ്യാപാരം നടത്തുകയാണ് യുഎഇയുടെ ലക്ഷ്യം എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. വിവിധ രാജ്യങ്ങളുമായുള്ള യുഎഇയുടെ വാണിജ്യബന്ധവും ശക്തിപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ പത്ത് ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുര്‍ക്കിയുമായുള്ള ഇടപാടുകളില്‍ പതിനഞ്ച് ശതമാനത്തിന്റെയും ഇറാഖുമായുള്ള വ്യാപാരത്തില്‍ നാല്‍പ്പത്തിയൊന്ന് ശതമാനത്തിന്റെയും വളര്‍ച്ച രേഖപ്പെടുത്തിയതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.
ആഗോളകതലത്തില്‍ വിദേശവ്യാപാരത്തില്‍ 1.5 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ യുഎഇയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.