യുഎഇയുടെ എണ്ണേതര വിദേശവ്യാപാരത്തില്‍ വീണ്ടും കുതിപ്പ്.2024-ല്‍ 5.23 ട്രില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാരം ആണ് നടത്തിയതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.
ലോകവ്യാപാര സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യുഎഇയുടെ എണ്ണേതര വിദേശവ്യാപാരം 5.23 ട്രില്യണ്‍ ദിര്‍ഹത്തില്‍ എത്തിയെന്നാണ് ഷെയ്ഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചത്.49000 കോടി ദിര്‍ഹം ആണ് വ്യാപാരമിച്ചം.2.2 ട്രില്യണ്‍ ദിര്‍ഹത്തിന്റെ ചരക്കുകള്‍ ആണ് 2024- ല്‍ യുഎഇ കയറ്റുമതി ചെയ്തത്.65000 കോടി ദിര്‍ഹത്തിന്റെ സേവനങ്ങളും 2024-ല്‍ യുഎഇ കയറ്റുമതി ചെയ്തു.ഇതില്‍ 19100 കോടി ദിര്‍ഹത്തിന്റേത് ഡിജിറ്റല്‍ സേവനങ്ങളാണെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.
മധ്യപൂര്‍വ്വദേശത്തെ ആകെ കയറ്റുമതിയില്‍ നാല്‍പ്പത് ശതമാനവും യുഎഇയില്‍ നിന്നും ആണ്.ലോകം വലിയ -സാമ്പത്തിക-വാണിജ്യ വെല്ലുവിളികള്‍ നേരിടുന്നഘട്ടത്തില്‍ യുഎഇ ഒരു തുറന്ന പാത തെരഞ്ഞെടുത്തുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.