യുഎഇയുടെ എണ്ണേതര വിദേശവ്യാപാരത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം. ആറ് മാസത്തിനിടയില്‍ 1.23 ട്രില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകള്‍ ആണ് യുഎഇ നടത്തിയിരിക്കുന്നത്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023 എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.
2017-ല്‍ യുഎഇ നടത്തിയ ആകെ വ്യാപാരത്തിന് തുല്ല്യമാണ് ഈ വര്‍ഷം ആദ്യ പകുതിയിലെ എണ്ണേതര വിദേശവ്യാപാരം എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു. ഈ വര്‍ഷം ആദ്യ ആറ് മാസക്കാലയളവിനിടയില്‍ 205 ബില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണേതര കയറ്റുമതിയാണ് യുഎഇ നടത്തിയത്. എണ്ണേതര കയറ്റുമതിയില്‍ ഈ വര്‍ഷം 11.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് യുഎഇ കൈവരിച്ചത്. ഈ വര്‍ഷം ആദ്യപാദത്തിലെ എണ്ണേതര ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം ഇതെ കാലയളവിനെ അപേക്ഷിച്ച് 13.4 ശതമാനം വളര്‍ച്ച കൈവരിച്ചു.
2031 എത്തുമ്പോഴേക്കും യുഎഇയുടെ എണ്ണെതര വിദേശവ്യാപാരം നാല് ട്രില്ല്യനായി വര്‍ദ്ധിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പ്രവചിച്ചു. യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023. രാജ്യാന്തരവ്യാപാരത്തില്‍ യുഎഇ നിര്‍ണ്ണായക സ്ഥാനത്ത് തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.