യുഎഇയില്‍ അലൈന്‍ അടക്കം ചില ഭാഗങ്ങളില്‍ ഇന്നും വേനല്‍മഴ.
രണ്ട് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ
അറിയിപ്പ്. രാജ്യത്ത് താപനിലയിലും കുരവ് രേഖപ്പെടുത്തും.അബുദബിയില്‍ സായിദ് രാജ്യാന്തര വിമാനത്താവളം, അല്‍ ബത്തീന്‍ രാജ്യാന്തര വിമാനത്താവളം, അല്‍ ഐന്‍ വിമാനത്താവളം, സിര്‍കു ഐലന്റ്, അബു സംറ, അബു അല്‍ അബയാദ് ഐലന്റ്, അല്‍ദഫ്ര മേഖലയിലെ അല്‍ റുവൈസ്, ഗിയാതി, അല്‍ മിര്‍ഫ, എന്നിവിടങ്ങളാണ് ഇന്ന് രാവിലെ മുതല്‍ മഴ അനുഭവപ്പെടുന്നത്.
അല്‍ഐന്റെ വിവിധ പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടു കൂടിയ ശക്തമായ മഴ ലഭിച്ചു. മഴയുടെ തുടര്‍ന്ന് റോഡുകളില്‍ വേഗപരിധി പാലിക്കണമെന്നും സുരക്ഷിത യാത്ര നടത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താമസക്കാര്‍ മഴ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതും മഴവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ ഇടയുള്ള മലയോര പ്രദേങ്ങളില്‍ പോകരുതെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അലൈനിലും അബുദബിയുടെ ചില ഭാഗങ്ങളിലും രണ്ട് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.
ഓഗസ്റ്റ് എട്ട് വരെയാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായുള്ള മഴ അനുഭവപ്പെടുക. ഈ ദിവസങ്ങളില്‍ താപനിലയില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധന രേഖപ്പെടുത്തും എന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഓഗസ്റ്റ് എട്ടിന് ശേഷം താപനില വീണ്ടും വര്‍ദ്ധിച്ച് തുടങ്ങും. ഓഗസ്റ്റ് അവസാനം വരെ ഇടവിട്ടുള്ള മഴ യുഎഇയുടെ ചില പ്രദേശങ്ങളില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.