യുഎഇയില്‍ ഒരു ഗ്രാമം സ്വര്‍ണ്ണത്തിന്റെ വില മുന്നൂറ് ദിര്‍ഹത്തിനരികില്‍.രണ്ടാഴ്ച്ചക്കിടയില്‍ മാത്രം ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വര്‍ദ്ധിച്ചത് ഇരുപത്തിയഞ്ച് ദിര്‍ഹം ആണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യം ആണ് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന വരുത്തുന്നത്.
യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്റെ വില 298 ദിര്‍ഹമായിട്ടാണ് വര്‍ദ്ധിച്ചത്. ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 322 ദിര്‍ഹമായും ഉയര്‍ന്നു.
ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന് 288 ദിര്‍ഹം അന്‍പത് ഫില്‍സും പതിനെട്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 247 ദിര്‍ഹം ഇരുപത്തിയൊന്ന് ഫില്‍സായും ഉയര്‍ന്നു. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധന സംഭവിക്കുകയാണ്. രാജ്യാന്തരവിപണിയില്‍ 2660 ഡോളറിലേക്ക് ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നു.
പശ്ചിമേഷ്യയില്‍ ആശങ്കപരത്തി ഹിസ്ബുള്ള ഇസ്രയേല്‍ ഏറ്റുമൂട്ടല്‍ രൂക്ഷമായതാണ് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്. യുദ്ധഭീതി വര്‍ദ്ധിക്കുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണ്ണത്തിലേക്ക് എത്തുന്നതാണ് വില വര്‍ദ്ധിപ്പിക്കുന്നത്.വരും ദിവസങ്ങളില്‍ തന്നെ രാജ്യാന്തരവിപണിയില്‍ ഔണ്‍സ് വില 2700 ഡോളര്‍ കടന്നേക്കും