യുഎഇയെ അമേരിക്കയുടെ പ്രധാനപ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍.അമേരിക്കയില്‍ ജോ ബൈഡനുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി.ഗാസയില്‍ അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യമാണെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.യുഎഇ പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിങ്ടണ്ണില്‍ എത്തിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഊഷ്മള സ്വീകരണം ആണ് ലഭിച്ചത്.
ഒരു യുഎഇ പ്രസിഡന്റിന്റെ ആദ്യ വൈറ്റ്ഹൗസ് സന്ദര്‍ശനവും ആണ് ഇത്. തുടര്‍ന്ന് ജോബൈഡനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. കൂടിക്കാഴ്ച്ചയില്‍ ആണ് അമേരിക്കയുടെ പ്രധാനപ്രതിരോധ പങ്കാളിയായി യുഎഇയെ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചത്.സംയുക്ത പരിശീലനം അടക്കം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.നിലവില്‍ ഇന്ത്യയുമായി മാത്രമാണ് അമേരിക്കയ്ക്ക് ഈ വിധത്തിലുള്ള സഹകരണം ഉളളത്.ഗാസയില്‍ അടിയന്തരമായി കൂടുതല്‍ മാനുഷിക സഹായം എത്തിക്കണം എന്നും യുഎസ്.യുഎഇ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഗാസയില്‍ അടിയന്തരവെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധതും പ്രസ്താവനയില്‍ ഊന്നിപ്പറയുന്നുണ്ട്.ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം ഒഴിവാക്കുന്നതിന് അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും ജോബൈഡന്‍ പറഞ്ഞു. യുഎഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അമേരികന്‍ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസുമായും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തി.