എണ്‍പ്പത്തിരണ്ട് രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവില്‍ വീസയില്‍ യുഎഇയില്‍ പ്രവേശിക്കാമെന്ന് വിദേശകാര്യമന്ത്രാലയം. തൊണ്ണൂറ് ദിവസം വരെ കാലാവധിയുള്ള വീസയാണ് രാജ്യത്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുക. യു.എസ് വീസയുള്ള ഇന്ത്യക്കാര്‍ക്കും ഓണ്‍ അറൈവല്‍ വീസയില്‍ യുഎഇയിലേക്ക് പ്രവേശിക്കാം.
മുന്‍കൂട്ടി വീസയെടുക്കാതെ യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യക്കാരുടെ പുതുക്കിയ പട്ടികയാണ് വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പട്ടികയില്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കുമ്പോള്‍ വീസ ലഭിക്കും. രണ്ട് വിഭാഗങ്ങളിലാണ് ഇത്തരക്കാര്‍ വീസ ലഭിക്കുക. മുപ്പത് ദിവസം കാലാവധിയുള്ള വീസ പത്ത് ദിവസത്തേക്ക് കൂടി നീണ്ടാന്‍ കഴിയും. മറ്റൊന്ന് തൊണ്ണൂറ് ദിവസം കാലാവധിയുള്ള വീസയാണ്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ രേഖയോ ഉപയോഗിച്ച് യുഎഇയില്‍ പ്രവേശിക്കാം. വീസയോ സ്‌പോസര്‍ഷിപ്പോ ആവശ്യമില്ല.
യു.എസ് സന്ദര്‍ശക വീസയോ താമസവീസയോ ഉള്ള ഇന്ത്യക്കാര്‍ക്ക് പതിനാല് ദിവസം കാലാവധിയുളള ഓണ്‍അറൈവല്‍ വീസയാണ് ലഭിക്കുക. പതിനാല് ദിവസത്തേക്ക് കൂടി വീസ നീട്ടുകയും ചെയ്യാം. യു.കെയോ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തിന്റെയും താമസവീസയോ സന്ദര്‍ശകവീസയോ ഉളള ഇന്ത്യക്കാര്‍ക്കും യുഎഇയില്‍ പതിനാല് ദിവസം കാലാവധിയുള്ള ഓണ്‍ അറൈവല്‍ വീസ ലഭിക്കും. അതെസമയം 115 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കണമെങ്കില്‍ മുന്‍കൂട്ടി വീസ എടുക്കണം.