യുഎഇ കടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് അപകടം. അപകടത്തില്‍ തകര്‍ന്ന ബോട്ടില്‍ നിന്ന് എട്ട് മത്സ്യതൊഴിലാളികളെ രക്ഷപെടുത്തിയെന്ന് ദുബൈ പൊലീസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് പുറംകടലില്‍ ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരം ബോട്ട് ഒഴുകി നീങ്ങി.
ദുബൈ പൊലീസിന്റെ പോര്‍ട്‌സ് പൊലീസ് സിംഗും വ്യോമവിഭാഗവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂട്ടിയിടിയില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ ദുബൈ പൊലീസിന്റെ വ്യോമവിഭാഗം റാഷിദ് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ശേഷിക്കുന്ന അഞ്ച് പേരെ സമുദ്ര രക്ഷാ സേനയും കരയില്‍ എത്തിച്ചു. ശക്തമായ കാറ്റും തിരമാലകളും അനുഭവപ്പെടുന്നതിന് ഇടയിലായിരുന്നു രക്ഷാപ്രവര്‍ത്തനം എന്നും പൊലീസ് അറിയിച്ചു. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ കാലവാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് ദുബൈ പോര്‍ട്‌സ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ.ഹസ്സന്‍ സുഹൈല്‍ അല്‍ സുവൈദി ആവശ്യപ്പെട്ടു.
ഈ സമയത്ത് സമുദ്രത്തിന്റെ സ്വഭാവത്തില്‍ വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും എന്നും അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഡോ.ഹസ്സന്‍ അല്‍ സുവൈദി പറഞ്ഞു. ദുബൈയി പൊലീസിന്റെ സ്മാര്‍ട്ട് ആപ്പില്‍ കപ്പലുകളും ബോട്ടുകളും രജിസ്റ്റര്‍ ചെയ്യണം എന്നും പോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ആവശ്യപ്പെട്ടു.