യുഎഇയിലെ പുതിയ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. സമയപരിധി കഴിഞ്ഞും ചേരാത്തവര്‍ക്ക് പിഴ ഈടാക്കും. ഇതുവരെ 6.5 ദശലക്ഷം ജീവനക്കാരാണ് തൊഴിലില്ലായ്മ ഇന്‍ഷുറസന്റെ ഭാഗമായത്.
രാജ്യത്ത് ഏര്‍പ്പെടുത്തിയ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ 6.5 ദശലക്ഷം ആളുകളാണ് ഇതുവരെ ചേര്‍ന്നത്. സെപ്റ്റംബര്‍ 30 പദ്ധതിയില്‍ ചേരുന്നതിനുളള സമയപരിധി അവസാനിച്ചിരുന്നു. രാജ്യത്ത് പുതിയതായി എത്തിയ തൊഴിലളികള്‍ക്ക് ഇന്‍ഷുറന്‍സിന്റെ ഭാഗമാകാന്‍ അവസരമൊരുക്കുകയാണ് യുഎഇ മാനവവിഭവശേഷി മന്ത്രാലയം. പുതിയ തൊഴില്‍ വീസ ലഭിക്കുന്നതു മുതല്‍ നാല് മാസത്തേക്കാണ് സമയപരിധി ലഭിച്ചിരിക്കുന്നത്.
ഇതിനുശേഷവും ഇന്‍ഷുറന്‍സിന്റെ ഭാഗമാകാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ഈടാക്കും. സ്വകാര്യ മേഖലയിലെയും ഫെഡറല്‍ ഗവണ്‍മെന്റിലെയും എല്ലാ ജീവനക്കാര്‍ക്കും നിയമം ബാധകമാണ്. 16,000 ദിര്‍ഹവും അതില്‍ താഴെയും ശമ്പളമുള്ളവര്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 5 ദിര്‍ഹമാണ്. 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ള ശമ്പളമുള്ള ജീവനക്കാര്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 10 ദിര്‍ഹമായിരിക്കും. പദ്ധതിയില്‍ ചേര്‍ന്ന ശേഷം മൂന്ന് മാസം തുടര്‍ച്ചയായി പ്രീമിയം അടക്കാതിരുന്നാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. കമ്പനിയുടെ ഉടമസ്ഥര്‍, ഗാര്‍ഹിക ജീവനക്കാര്‍, താല്‍കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിനു താഴെയുള്ളഴര്‍, പെന്‍ഷന്‍ ലഭിച്ച് ജോലിയില്‍ നിന്നും വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 12 മാസം തുടര്‍ച്ചയായി ജോലി ചെയ്‌തെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുകയുള്ളു.