യുഎഇ തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പ്രാബല്യത്തില്‍ വരും.വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തൊഴിലെടുപ്പിക്കുന്നത് അടക്കമുള്ള കുറ്റങ്ങള്‍ക്ക് കനത്ത പിഴയാണ് പുതിയ നിയമപ്രകാരം ലഭിക്കുക. ജുലൈയ് ഇരുപത്തിയൊന്‍പതിന് ആണ് തൊഴില്‍നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് മാനവവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.തൊഴിലാളിമേഖലയിലെ ആറ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ ഒരു ലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയായി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് നിയമഭേദഗതി.
വര്‍ക്ക് പെര്‍മിറ്റ് എടുക്കാതെ തൊഴിലെടുപ്പിക്കുന്നതാണ് പട്ടികയില്‍ പറയുന്ന ഒന്നാമത്തെ നിയമലംഘനം. നിയമനം നല്‍കിയ ശേഷം ജോലി നല്‍കാതിരിക്കുന്ന കുറ്റത്തിനും പത്ത് ലക്ഷം വരെയാണ് പിഴ ശിക്ഷ.നിശ്ചയിക്കപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ വര്‍ക്ക് പെര്‍മിറ്റുകള്‍ ഉപയോഗിക്കുന്നതാണ് പട്ടികയില്‍ പറയുന്ന മൂന്നാമത്തെ നിയമലംഘനം.
ജീവനക്കാരുടെ ശമ്പളകുടിശിഖയും ആനുകൂല്യങ്ങളും നല്‍കാതെ കമ്പനി പൂട്ടുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുയോ ചെയ്യുന്നതും ഈ പട്ടികയില്‍ പെടുന്ന നിയമലംഘനം.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോ ജോലിക്കുന്ന നിയമിക്കുന്ന കമ്പനികളും അതിന് പ്രേരിപ്പിക്കുന്ന രക്ഷിതാക്കള്‍ക്കും പത്ത് ലക്ഷം വരെ പിഴ ലഭിക്കും.തൊഴിലാളി-തൊഴിലുടമ ബന്ധം സംബന്ധിച്ച 2021-ലെ ഫെഡറല്‍ നിയമത്തില്‍ ആണ് യുഎഇ ഭേദഗതി വരുത്തിയിരിക്കുന്നത്