യുഎഇ ദേശീയ ദിനത്തിന് പൊതു-സ്വകാര്യമേഖലകള്‍ക്കുള്ള അവധി പ്രഖ്യാപിച്ചു.ഡിസംബര്‍ രണ്ട് മൂന്ന് തീയതികളില്‍ ആണ് അവധി.തിങ്കളാഴ്ച്ചയും ചൊവ്വാഴ്ചയും ആണ് അവധി ദിവസങ്ങള്‍.യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആണ് സ്വകാര്യമേഖലയ്ക്കുളള അവധികള്‍ പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ മേഖലയ്ക്ക് വാരാന്ത്യ അവധികളും ചേര്‍ത്ത് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.ഷാര്‍ജയില്‍ അഞ്ച് ദിവസത്തെ അവധിയും ലഭിക്കും.ശനിയും ഞായറും വാരാന്ത്യ അവധി ലഭിക്കുന്ന സ്വകാര്യമേഖല ജീവനക്കാര്‍ക്ക് ദേശീയ ദിനത്തോട് അനുബന്ധിച്ച് നാല് ദിവസത്തെ അവധി ആകെ ലഭിക്കും.രാജ്യം ദേശീയ ദിന ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ഇത്തവണ അലൈനില്‍ ആണ് ഔദ്യോഗിക ദേശീയ ദിനാഘോഷപരിപാടി.