അബുദബി: യുഎഎ പാസ് ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യുഎഇ അതോറിറ്റി. യുഎഇ പാസിലേക്കുള്ള പ്രവേശനം ആവശ്യപ്പെട്ട് ലഭിക്കുന്ന ലോഗിന്‍ അഭ്യര്‍ത്ഥനകളില്‍ ജാഗ്രത പാലിക്കണമെന്നാണ് മുറിയിപ്പ്. യുഎഇ പാസ് ആപ്ലിക്കേഷന്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. യുഎഇ പാസ് സംബന്ധിച്ച് തട്ടിപ്പ് വ്യാപകമാകുന്നതായുള്ള സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ വ്യാപകമായതോടെയാണ് ഔദ്യോഗിക പ്രതികരണം. യുഎഇ പാസ് സുരക്ഷിതമാണെന്ന് താമസക്കാര്‍ക്ക് ഉറപ്പ് നല്‍കുകയാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗണ്‍വമെന്റ് റെഗുലേറ്ററി അതോരിറ്റി. ഏതെങ്കിലും അറിയിപ്പുകളോ ലോഗിന്‍ അഭ്യര്‍ത്ഥനകളോ ലഭിച്ചാല്‍ ജാഗ്രത പാലിക്കണം. പരിചിതമല്ലാത്ത വെബ്‌സൈറ്റ് ലിങ്കുകളും മെസേജ് വഴി ലഭിക്കുന്ന ലിങ്കുകളിലും പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്മാര്‍ട്ട് ഫോണിലെ ആപ്ലിക്കേഷനുകളും ബ്രൗസിംഗ് സോഫ്റ്റ് വെയറുകളിലും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. സ്വകാര്യ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ അനുമതി തേടുന്ന ആപ്ലിക്കേഷനുകള്‍ ഒഴിവാക്കണമെന്നും ഓര്‍മ്മിപ്പിക്കുകയാണ് അതോരിറ്റി. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സ്വയം തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കാന്‍ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ഡിജിറ്റല്‍ സംവിധാനമാണ് യുഎഇ പാസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്.