യുഎഇയില്‍ പെട്രോള്‍ , ഡീസല്‍ വില കുറച്ചു. പെട്രോളിന് എട്ട് ഫില്‍സ് വരെയും ഡീസലിന് ഇരുപത്തിമൂന്ന് ഫില്‍സും ആണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വരും. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആണ് യുഎഇ പ്രാദേശിക വിപണിയില്‍ ഇന്ധന വിലയില്‍ കുറവ് വരുത്തിയത്.
സൂപ്പര്‍ തൊണ്ണൂറ്റിയെട്ട് പെട്രോളിന്റെ വില ലീറ്ററിന് മൂന്ന് ദിര്‍ഹം ദശാംശം പൂജ്യം മൂന്ന് ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം തൊണ്ണൂറ്റിയാറ് ഫില്‍സായിട്ടാണ് കുറച്ചത്. സ്‌പെഷ്യല്‍ തൊണ്ണൂറ്റിയഞ്ചിന്റെ വില രണ്ട് ദിര്‍ഹം തൊണ്ണൂറ്റി രണ്ട് ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം എണ്‍പ്പത്തിയഞ്ച് ഫില്‍സായും കുറച്ചു. ഇപ്ലസിന് ഡിസംബറില്‍ രണ്ട് ദിര്‍ഹം എഴുപത്തിയേഴ് ഫില്‍സ് ആയിരിക്കും ലീറ്ററിന് നിരക്ക്. നിലവില്‍ രണ്ട് ദിര്‍ഹം എണ്‍പത്തിയഞ്ച് ഫില്‍സ് ആണ് ഇപ്ലസിന് നല്‍കേണ്ടത്. ഡീസലിന്റെ വില മൂന്ന് ദിര്‍ഹം നാല്‍പ്പത്തിരണ്ട് ഫില്‍സില്‍ നിന്നും മൂന്ന് ദിര്‍ഹം പത്തൊന്‍പത് ഫില്‍സ് ആയിട്ടാണ് കുറച്ചിരിക്കുന്നത്.
യുഎഇയില്‍ തുടര്‍ച്ചയായ രണ്ടാം മാസം ആണ് ഇന്ധന നിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.ഒക്ടോബറില്‍ സൂപ്പര്‍ തൊണ്ണൂറ്റിയെട്ടിന്റെ വില ലീറ്ററിന് 3.44 ദിര്‍ഹം വരെ ഉയര്‍ന്നതിന് ശേഷം ആണ് മൂന്ന് ദിര്‍ഹത്തില്‍ താഴേയ്ക്ക് എത്തിയിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ പെട്രോള്‍ വിലയില്‍ അന്‍പത് ഫില്‍സില്‍ അധികം ആണ് കുറവ് വരുത്തിയിരിക്കുന്നത്.യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണ്ണയസമിതിയാണ് പ്രതിമാസനിരക്കുകള്‍ പ്രഖ്യാപിക്കുന്നത്