യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചു.ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്.ആദ്യഘട്ടത്തില്‍ യുഎഇ പൊതുമാപ്പ് ഒക്ടോബര്‍ മുപ്പത്തിയൊന്നിന് അവസാനിക്കും എന്നായിരുന്നു ഐസിപിയുടെ അറിയിപ്പ്.ഇതിന് മുന്‍പ് ഔട്ട്പാസ് ലഭിച്ചവര്‍ക്കുള്ള സമയപരിധിയാണ് ഡിസംബര്‍ മുപ്പത്തിയൊന്ന് വരെ നീട്ടിയതായി ജിഡിആര്‍എഫ്എ വ്യക്തമാക്കുന്നത്. എന്നാല്‍ അവസാനസമയം വരെ രാജ്യത്ത് നിന്നും പുറത്ത് പോകുന്നതിനായി കാത്തുനില്‍ക്കരുതെന്നും ജിഡിആര്‍എഫ്എ ആവശ്യപ്പെട്ടു.
ഡിസംബറില്‍ വിമാനടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ ഉയരും എന്നും ദുബൈ ജിഡിആര്‍എഫ്എ ഓര്‍മ്മിപ്പിച്ചു.ഔട്ട് പാസ് ലഭിച്ചവര്‍ക്ക് ജോലി ലഭിച്ചാല്‍ പുതിയ വിസക്ക് അപേക്ഷിക്കുമ്പോള്‍ അത് റദ്ദാക്കപ്പെടും.ഡിസംബര്‍ മുപ്പത്തിയൊന്നിനാണ് യുഎഇ പൊതുമാപ്പിന്റെ സമയം.ഇനിയും രേഖകള്‍ ശരിയാക്കാനുള്ളവര്‍ ശേഷിക്കുന്ന സമയം പ്രയോജനപ്പെടുത്തണം എന്നും ദുബൈ ജിഡിആര്‍എഫ്എ ആവശ്യപ്പെട്ടു.
പൊതുമാപ്പിന്റെ കാലാവധി അവസാനിച്ച ശേഷം വ്യാപകപരിശോധനയും ഉണ്ടാകും. പിടിക്കപ്പെട്ടാല്‍ നാടുകടത്തും എന്ന് മാത്രമല്ല പിന്നീട് ഒരിക്കലും യുഎഇയിലേക്ക് തിരികെ എത്താന്‍ കഴിയില്ലെന്നും ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.