യുഎഇ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി നാല് ദിവസങ്ങള്‍ മാത്രം.അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇമിഗ്രേഷന്‍ അധികൃതര്‍. ഒക്ടോബര്‍ മുപ്പത്തിയൊന്നിന് ശേഷം പൊതുമാപ്പ് നീട്ടി നല്‍കില്ലെന്നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
അവസാനദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കിയിരിക്കുകയാണ് യുഎഇ ഐസിപിയും ജിഡിആര്‍എഫ്എ ദുബൈയും. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് കൂടുതല്‍ ജീവനക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍ ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെയുള്ള ദിവസങ്ങളില്‍ വലിയ തിരക്ക് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അനുഭവപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമാപ്പ് നീണ്ടിനല്‍കില്ലെന്നും നവംബര്‍ ഒന്ന് മുതലുള്ള ദിവസങ്ങളില്‍ വ്യാപക പരിശോധന നടക്കുമെന്നും യുഎഇ ഐസിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
താമസ-വ്യവസായ മേഖലകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒന്ന് മുതലുള്ള ആഴ്ച്ചകളില്‍പരിശോധന ഉണ്ടാകും എന്നാണ് അറിയിപ്പ്.പിടിക്കപ്പെടുന്നവരെ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും.പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശ്ങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരികെ എത്താം എന്നും ഐസിപി വ്യക്തമാക്കിയിട്ടുണ്ട്.