രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് യുഎഇയില്‍ പ്രാബല്യത്തില്‍.താമസനിയമലംഘകര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ രേഖകള്‍ നിയമപരമാക്കി രാജ്യത്ത് തുടരുന്നതിനോ ഉള്ള അവസരം ആണ് ഒരുക്കിയിരിക്കുന്നത്. നൂറുകണക്ക് പേരാണ് പൊതുമാപ്പ് സേവനം നല്‍കുന്ന വിവിധ കേന്ദ്രങ്ങളില്‍ ആദ്യ ദിവസം തന്നെ എത്തുന്നത്.രാജ്യത്ത് താമസനിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവര്‍ക്ക് പുതുജീവിതം ആരംഭിക്കുന്നതിനായിട്ടാണ് യുഎഇ പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്.എല്ലാത്തരം വീസ നിയമലംഘനങ്ങള്‍ക്കും പൊതുമാപ്പ് ബാധകമായിരിക്കും. താമസവീസാക്കാലവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവര്‍ക്കും സന്ദര്‍ശകവീസയില്‍ എത്തി താമസനിയമലംഘകരായി കഴിയുന്നവര്‍ക്കും പൊതുമാപ്പ് ലഭിക്കും.
രാവിലെ മുതല്‍ തന്നെ രാജ്യത്ത് പൊതുമാപ്പ് സേവനങ്ങള്‍ ലഭിക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.അവിറീലെ കേന്ദ്രത്തില്‍ മാത്രം ആദ്യ മണിക്കൂറില്‍ നൂറിലധികം പേര്‍ പൊതുമാപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു. തൊഴിലുടമകള്‍ ഒളിച്ചോട്ട കേസുകള്‍ ഫയല്‍ ചെയ്തവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം.പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന താമസനിയമലംഘകരില്‍ നിന്നും പിഴയോ എക്‌സിറ്റ് പെര്‍മിറ്റിനുള്ള ഫീസോ ഈടാക്കില്ല.അബുദബിയില്‍ ആരോഗ്യഇന്‍ഷൂറന്‍സ് പിഴയും ഒഴിവാക്കിയിട്ടുണ്ട്.അമര്‍ സെന്ററുകള്‍ വഴിയും ടൈപ്പിംഗ് സെന്ററുകള്‍ വഴിയും ഓണ്‍ലൈനായും പൊതുമാപ്പിന് അപേക്ഷിക്കാം. മുന്‍താമസവീസക്കാര്‍ അടക്കം നിലവില്‍ യുഎഇയില്‍ ബയോമെട്രിക് നല്‍കിയിട്ടുള്ള നിയമലംഘകര്‍ക്ക് ഐസിപിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ട് പൊതുമാപ്പിന് അപേക്ഷിക്കാം.
ബയോമെട്രിക് ഇല്ലാത്തവര്‍ക്ക് ഏതെങ്കിലും നിശ്ചയിക്കപ്പെട്ടിട്ടുള്ള സേവനകേന്ദ്രങ്ങളില്‍ എത്തി ബയോമെട്രിക് നല്‍കേണ്ടിവരും.അബുദബിയില്‍ വിവിധയിടങ്ങളിലുള്ള ഐസിപി കേന്ദ്രങ്ങളില്‍ ആണ് ബയോമെട്രിക് നല്‍കേണ്ടത്. ദുബൈയില്‍ അവീറിലുള്ള ജിഡിആര്‍എഫ്എ കേന്ദ്രത്തില്‍ ബയോമെട്രിക് സമര്‍പ്പിക്കാം.ഇന്ത്യയുടെത് വിവിധ രാജ്യങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളും തങ്ങളുടെ പൗരന്‍മാര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.താമസനിയലംഘകരെ സഹായിക്കുന്നതിനായി വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും പ്രത്യക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.