രണ്ട് മാസക്കാലം നീണ്ടുനിന്ന യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും.വലിയ തിരക്കാണ് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അവസാന ദിവസവും അനുഭവപ്പെടുന്നത്. നാളെ മുതല്‍ രാജ്യത്ത് താമസനിയമലംഘകരെ പിടികൂടുന്നതിന് ശക്തമായ പരിശോധനയുണ്ടാകും എന്നാണ് മുന്നറിയിപ്പ്
രാജ്യത്തെമ്പാടുമുള്ള ഇമിഗ്രേഷന്‍ കേന്ദ്രങ്ങളുടെ സമീപത്ത് വലിയ ക്യൂവും കനത്ത ഗതാഗതക്കുരുക്കും ആണ് ഇന്ന് അനുഭവപ്പെടുന്നത്.ദുബൈ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും അമര്‍ സെന്ററുകളിലും നൂറുകണക്കിന് പേരാണ് അവസാനദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.ഇന്ന് രാവിലെ ആറ് മുതല്‍ ഇമിഗ്രേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പൊതുമാപ്പ് തേടിയെത്തുന്നവര്‍ ഉണ്ട്.ജോലി കണ്ടെത്തിയതിന് ശേഷം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് കാത്തിരുന്നവരാണ് അവസാനദിവസങ്ങളില്‍ ഇമിഗ്രേഷന്‍ സെന്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലേക്കുള്ള പബ്ലിക് ബസുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്ക് കണക്കിലെടുത്ത് ദുബൈ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരേയും പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ്. എന്നാല്‍ പൊതുമാപ്പ് തേടിയെത്തുന്നവരുടെ തിരക്ക് മൂലം ഇന്നലെ രാത്രി ഒന്‍പതര അവിറിലെ പൊതുമാപ്പ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു.പതിനായിരക്കണക്കിന് താമസനിയമലംഘകര്‍ക്ക് അനുഗ്രഹമായ പൊതുമാപ്പാണ് ഇന്ന് യുഎഇയില്‍ സമാപിക്കുന്നത്.