യുഎഇയിലെ പൊതുവിദ്യാലയങ്ങളിലെ മൂല്യനിര്‍ണ്ണയത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വിദ്യാഭ്യാസമന്ത്രാലയം തുടക്കമിടുന്നു. എഴുത്ത് പരീക്ഷയ്ക്ക് പകരം വൈദഗദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് ആണ് പദ്ധതി.രാജ്യത്തെ പൊതുവിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ മൂല്യനിര്‍ണ്ണയ രീതിയില്‍ ആണ് മാറ്റം വരുത്തുന്നത്. എഴുത്ത് പരീക്ഷയ്ക്ക് പകരം പ്രോജക്ട് അധിഷ്ഠിത മൂല്യനിര്‍ണ്ണയം നടത്തുന്നതിനാണ് തീരുമാനം. ഈ അധ്യയന വര്‍ഷം രണ്ടാം ടേമിലാണ് ഈ രീതിയില്‍ മൂല്യനിര്‍ണ്ണയം നടത്തുക.
യുഎഇ പൊതുവിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി സാറാ അല്‍ അമീരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.കുട്ടികളുടെ കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പാഠപുസ്തകങ്ങളില്‍ പഠിക്കുന്നത് പ്രായോഗികതലത്തില്‍ നടപ്പാക്കിക്കൊണ്ടുള്ള മൂല്യനിര്‍ണ്ണയം ആണ് ഏര്‍പ്പെടുത്തുന്നതെന്ന് സാറാ അല്‍ അമീരി പറഞ്ഞു.
മൂല്യനിര്‍ണ്ണയ രീതിയില്‍ സമൂലമാറ്റം നടപ്പാക്കുന്നതിന് പകരം ഘട്ടംഘട്ടമായുള്ള മാറ്റമാണ് ലക്ഷ്യമിടുന്നതെന്നും പൊതുവിദ്യാഭ്യാസ സഹമന്ത്രി പറഞ്ഞു.വാര്‍ഷിക പരീക്ഷ പാഠ്യപദ്ധതിയെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ സമഗ്രമായ ധാരണയെ പ്രതിഫലിക്കുന്നില്ലെന്ന് കണ്ടാണ് യുഎഇ മാറ്റം വരുത്തുന്നത്.