യുഎഇ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഫീസുകളും പിഴത്തുകയും തവണകളായി അടയ്ക്കാം. ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പണം തവണകളായി അടയ്ക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കുന്നത് എന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസും നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയും തവണകളായി അടയ്ക്കാന്‍ എന്ന യുഎഇ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അറിയിപ്പ്. അഞ്ച് ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളിലാണ് തവണകള്‍ ലഭിക്കുക.
എഡിസിബി, കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷണല്‍, സിബിഡി, മഷ്രെഖ് ബാങ്ക്, റാക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുകളില്‍ ആണ് ഫീസും പിഴയും തവണകളായി അടയ്ക്കാന്‍ കഴിയുക. എഡിസിബിയില്‍ ആയിരം ദിര്‍ഹം മുതലുള്ള തുകയ്ക്കാണ് തവണകള്‍ ലഭിക്കുക.
മറ്റ് ബാങ്കുകളുടെ കാര്‍ഡുകളില്‍ അഞ്ചൂറ് ദിര്‍ഹം മുതലുള്ള തുകയ്ക്ക് തവണകള്‍ ലഭിക്കും എന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. സേവന ഫീസുകളും പിഴത്തുകയും തവണകളാക്കി മാറ്റുന്നതിന് അതത് ബാങ്കുകളുമായി ബന്ധപ്പെടണം എന്നും മന്ത്രാലയം അറിയിച്ചു.