Monday, December 23, 2024
HomeNewsGulfയുഎഇ മുന്നറിയിപ്പ്ഗാര്‍ഹിക തൊഴിലാളി നിയമനം നിയമപരമല്ലെങ്കില്‍ പിഴശിക്ഷ

യുഎഇ മുന്നറിയിപ്പ്ഗാര്‍ഹിക തൊഴിലാളി നിയമനം നിയമപരമല്ലെങ്കില്‍ പിഴശിക്ഷ

ഗാര്‍ഹികജീവനക്കാരെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തൊഴിലെടുപ്പിച്ചാല്‍പിഴ ലഭിക്കുമെന്ന് യുഎഇ മാനനവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. പിടിക്കപ്പെട്ടാല്‍ തൊഴിലാളിക്ക് ഒപ്പം തൊഴില്‍ നല്‍കിയ വ്യക്തിയേയും നാടുകടത്തിയേക്കും എന്നും മന്ത്രാലയം വിശദീകരിച്ചു.നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഗാര്‍ഹിക ജീവനക്കാരെ നിയമിക്കുന്നതിന് എതിരെ വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം.

വര്‍ക്ക് പെര്‍മിറ്റി ഇല്ലാതെ പരീക്ഷണാടിസ്ഥാനത്തില്‍ പോലും ഗാര്‍ഹിക തൊഴിലാളി നിയമനം പാടില്ലെന്നാണ് നിര്‍ദ്ദേശം. സന്ദര്‍ശകവീസയില്‍ ഉള്ളവരേയും വീട്ടുജോലിക്ക് നിയമിക്കാന്‍ പാടില്ല. മറ്റ് ഏതെങ്കിലും വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരേയും ഗാര്‍ഹിക തൊഴിലിന് ചുമതലപ്പെടുത്താന്‍ പാടില്ലെന്നും യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇത്തരംനിയമലംഘനങ്ങള്‍ക്ക് അന്‍പതിനായിരം ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ശിക്ഷ. മാത്രമല്ല നാടുകടത്തുകയും ചെയ്യും. വീട്ടുജോലിക്കാരിക്ക് ഒപ്പം ജോലി നല്‍കിയ താമസക്കാരനോയും നാടുകടത്താന്‍ കോടതി ഉത്തരവിട്ടേക്കാം.

നിയമപ്രകാരം നിയമനം നല്‍കിയ ഗാര്‍ഹിക ജോലിക്കാര്‍ മറ്റ് വീടുകളില്‍ തൊഴിലെടുക്കുന്നുണ്ടെങ്കിലും തൊഴിലുമടയ്ക്ക് പിഴ ലഭിക്കും. അന്‍പതിനായിരം ദിര്‍ഹം പിഴ ലഭിക്കും എന്ന് മാത്രമല്ല വീണ്ടും വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് വിലക്കും ലഭിക്കും. ഗാര്‍ഹിക ജോലിക്കാരുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ 600590000 എന്ന നമ്പറില്‍ അറിയിക്കണം എന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments