യുഎഇയിലെ സ്‌കൂളുകളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍്‌ദ്ദേശം. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ രാജ്യത്തെ സ്വകാര്യതാ നിയമത്തിന്റെ ലംഘനമാണെന്നും സ്‌കൂളുകള്‍ മുന്നറിയിപ്പ് നല്‍കി. കൂട്ടികളെ ബോധവത്കരിക്കാന്‍ രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിന് എതിരെയാണ് ബോധവത്കരണം.യുഎഇയില്‍ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ബോധവത്കരണം. സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചാല്‍ നടപടികള്‍ നേരിടേണ്ടിവരും എന്നാണ് മുന്നറിയിപ്പ്. കുറ്റക്കാര്‍ കുട്ടികളിലായതിനാല്‍ ലളിതമായ ശിക്ഷാ നടപടികളാണ് നല്‍കുക. ജുവൈനല്‍ നിയമപ്രകാരം സാമൂഹിക സേവനം പോലുള്ള നിയമ നടപടികള്‍ സ്വീകരിക്കും. പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റക്കാരുടെ മേല്‍ നിരീക്ഷണം ശക്തമാക്കും. വിദ്യാര്‍ത്ഥികള്‍ ഫോട്ടോകള്‍ പകര്‍ത്തി പങ്കുവെച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കും.
2021 ലെ മുപ്പത്തിനാലാം ഫെഡറല്‍ നിയമം പ്രകാരമാണ് നടപടി. 12 മുതല്‍ 16 വയസുവരെയുള്ള കൂട്ടികള്‍ക്ക് ക്രമിനല്‍ ശിക്ഷയ്ക്ക് പകരം നല്ല നടപ്പിനു വിധിക്കും. ഇക്കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കായില്‍ കേസ് ഒഴിവാക്കപ്പെടും. 16 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കേസിന്റെ ഗൗരവം അനുസരിച്ച് തടവു വരെ ശിക്ഷ ലഭിക്കും.ചില സ്‌കൂളുകള്‍ പഠനത്തിനായി ടാബ്ലെറ്റുകളും ലാപ്‌ടോപ്പുകളും നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സൈബര്‍ സുരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്.