യുഎഇയില്‍ അസാധാരണമഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പതിനഞ്ച് പതിനാറ് തീയതികളില്‍ ആണ് കനത്ത മഴ അനുഭവപ്പെട്ടത്.
യുഎഇയെ സ്തംഭനാവസ്ഥയിലാക്കിയ അസാധാരണമഴയും വെള്ളപ്പൊക്കവും.ദുബൈയില്‍ കേവലം പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പെയ്തിറങ്ങിയത് ഒരു വര്‍ഷം ആകെ ലഭിക്കുന്ന അത്രയും മഴ.മഴതോര്‍ന്നിട്ടും മഴക്കെടുതി ദിവസങ്ങളോളം തുടര്‍ന്നു.2024-ല്‍ ഏപ്രില്‍ പതിനഞ്ചിന് രാത്രി ആരംഭിച്ച മഴ പതിനാറിന് ഉച്ചക്ക് ശേഷം രൗദ്രഭാവം പൂണ്ടു.ദുബൈയുടെയും ഷാര്‍ജയുടെയും വിവിധ പ്രദേശങ്ങളില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി.ഗതാഗതംസ്തംഭിച്ചു.ദുബൈ വിമാനത്താവളത്തിന്റെയും മെട്രോയുടെയും പ്രവര്‍ത്തനത്തെയും മഴ തടസ്സപ്പെടുത്തി.ദുബൈയില്‍ രണ്ട് ദിവസത്തിനിടയില്‍ ആയിരത്തിലധികം വിമാനസര്‍വീസുകള്‍ ആണ് റദ്ദാക്കപ്പെട്ടത്.സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങളുടേയും സ്‌കൂളുകളുടേയും പ്രവര്‍ത്തനവും തടസ്സപ്പെട്ടു.
ഷാര്‍ജയില്‍ കിംഗ്‌ഫൈസല്‍ സ്ട്രീറ്റ്,അല്‍ഖാസിമിയ അബുഷഗാര തുടങ്ങിയപ്രദേശങ്ങളിലായിരുന്നു മഴക്കെടുതി രൂക്ഷം.ഇവിടെ ഒരാഴ്ചയോളം വെള്ളമിറങ്ങാതെ തുടര്‍ന്നു.വലിയമോട്ടറുകള്‍ എത്തിച്ച് രാപ്പകല്‍ പ്രവര്‍ത്തിപ്പിച്ചാണ് വെള്ളംനീക്കിയത്.എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കനത്ത മഴയാണ് ഒരു വര്‍ഷത്തിനപ്പുറം യുഎഇയില്‍ അനുഭവപ്പെട്ടത്.ആ അനുഭവത്തില്‍ നിന്നും ഡ്രേയ്‌നേജ് ശൃംഖല അതിവേഗത്തില്‍ വിപുലീകരിക്കുകായണ് ദുബൈയും ഷാര്‍ജയും അടക്കമുള്ള എമിറേറ്റുകള്‍