സ്വദേശികള്‍ക്കുള്ള ഭവന പദ്ധതിയില്‍ വന്‍ പുരോഗതിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും.ഭവന ഉടമസ്ഥാവകാശ നിരക്ക് തൊണ്ണൂറ്റിയൊന്ന് ശതമാനമായി ഉയര്‍ന്നു.ദേശീയ ലഹരിവിരുദ്ധ നയത്തിനും യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി.
അബുദബിയില്‍ ചേര്‍ന്ന യുഎഇ മന്ത്രിസഭയാണ് സ്വദേശികള്‍ക്കുള്ള ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയത്. സ്വന്തമായി വീടുള്ള സ്വദേശികള്‍ എഴുപത്തിയാറ് ശതമാനത്തില്‍ നിന്നും തൊണ്ണൂറ്റിയൊന്ന് ശതമാനമായി ഉയര്‍ന്നു.
വീടിനായുള്ള ശേഷിക്കുന്ന അപേക്ഷകള്‍ പതിമൂവായിരത്തില്‍ നിന്നും 650-ആയി കുറഞ്ഞു. വീട് അനുവദിക്കുന്നതിനുള്ള കാലതാമസം നാല് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചതായും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. ഷെയ്ഖ് സായിദ് ഭവന പദ്ദതി തൊണ്ണൂറായിരം പൗരന്‍മാര്‍ക്കായി ഇതുവരെ അറുപത് ദശലക്ഷം ദിര്‍ഹത്തിന്റെ ധനസഹായം ആണ് നല്‍കിയത്. ദേശീയ ലഹരിവിരുദ്ധനയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.
ദേശീയ അന്തര്‍ദേശിയ തലങ്ങളില്‍ മയക്കുമരുന്ന് കടത്തുകാരേയും വ്യാപാരികളേയും തടയുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തും. ലഹരിമരുന്ന് ഉപയോഗത്തിന് എതിരെ എല്ലാ സാമൂഹിക വിഭാഗങ്ങളിലും പൊതു അവബോധം വര്‍ദ്ധിപ്പിക്കും.രാജ്യത്ത് കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങളും ആരംഭിക്കും.വാണിജ്യ-വ്യാപാര മേഖലയില്‍ അടക്കമുള്ള ഇരുപത്തിരണ്ട് രാജ്യാന്തര കരാറുകള്‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.