മധ്യപൂര്‍വദേശത്തെ വ്യോമഗതാഗതത്തെ അവതാളത്തിലാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷാവസ്ഥ. എണ്‍പതിലധികം വിമാനസര്‍വീസുകള്‍ ആണ് റദ്ദാക്കപ്പെട്ടത്. യുഎഇ എയര്‍ലൈനുകളുടെ നിരവധി സര്‍വീസുകളും റദ്ദാക്കപ്പെട്ടു.
ഇസ്രയേല്‍ ലബനനിലേക്കും ആക്രമണം വ്യാപിപ്പിച്ചതും ഇറാന്റെ മിസൈല്‍ ആക്രമണവും ഇസ്രയേല്‍ തിരിച്ചടിക്കും എന്നതും മേഖലയിലെ വ്യോമഗതഗാത്തെയും പ്രതിസന്ധിയിലാക്കി. സംഘര്‍ഷബാധിത മേഖലകളില്‍ കൂടിയുള്ള ഗതാഗതം ഒഴിവാക്കുകയാണ് എയര്‍ലൈനുകള്‍. എമിറേറ്റ്‌സ്, ബ്രിട്ടീഷ് എയര്‍വെയ്‌സ്,ലുഫ്താന്‍സ,ഖത്തര്‍ എയര്‍വേസ് തുടങ്ങിയ എയര്‍ലൈനുകളുടെ സര്‍വീസുകളെ ആണ് സംഘര്‍ഷാവസ്ഥ ബാധിച്ചത്.ദുബൈ,ദോഹ,അബുദബി എന്നിവടങ്ങളിലേക്കുള്ള പലവിമാനങ്ങളും കെയ്‌റോയിലേക്കും യൂറോപ്യന്‍ നഗരങ്ങളിലേക്കും വഴി തിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി എയര്‍ലൈനുകള്‍ സംഘര്‍ബാധിത മേഖലയില്‍ കൂടിയുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി. ദുബൈ വിമാനകമ്പനിയായ എമിറേറ്റ്‌സ് ഇറാഖ്, ഇറാന്‍ ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലേക്കുള്ള ഇന്നത്തേയും നാളത്തേയും സര്‍വീസുകള്‍ റദ്ദാക്കി. ബഹ്‌റൈന്‍,കുവൈത്ത്, മസ്‌ക്കത്ത്, ലണ്ടന്‍ഹീത്രു എന്നിവടങ്ങളിലേക്കുള്ള ഇന്നത്തെ ചില സര്‍വീസുകളും എമിറേറ്റ്‌സ് റദ്ദാക്കി.തുര്‍ക്കി ജോര്‍ദ്ദാന്‍, ഇറാന്‍,ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനങ്ങളും റദ്ദാക്കി. ലബനന്‍ ടെല്‍അവീവ് എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളും എയര്‍ലൈനുകള്‍ റദ്ദാക്കിയിരിക്കുകയാണ്.