Sunday, September 8, 2024
HomeNewsInternationalയുദ്ധവിജയത്തിന് ശേഷവും ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും: നെതന്യാഹു

യുദ്ധവിജയത്തിന് ശേഷവും ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും: നെതന്യാഹു

യുദ്ധത്തിന് ശേഷവും ഗാസ മുനമ്പിന്റെ നിയന്ത്രണം ഇസ്രയേല്‍ സൈന്യത്തിന് തന്നെയായിരിക്കും എന്ന് ബെന്യാമിന്‍ നെതന്യാഹു. ഗാസയില്‍ ജനകീയഭരണകൂടം സ്ഥാപിക്കും എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു.ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് യു.എന്‍ ജനറല്‍ അസംബ്ലി പരിഗണിക്കും.
ഹമാസിന് എതിരായ യുദ്ധം വിജയം കണ്ടാലും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും പിന്‍മാറില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നല്‍കുന്നത്. യുദ്ധവിജയത്തിന് ശേഷവും ഗാസ മുനമ്പ് ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

യുദ്ധത്തിന് ശേഷം ഗള്‍ഫ് രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ഗാസയില്‍ പുനരധിവാസം നടക്കുമെന്നും മുനമ്പിന്റെ നിയന്ത്രണം ജനകീയഭരണകൂടം ഏറ്റെടുക്കും എന്നും നെതന്യാഹു വ്യക്തമാക്കുന്നുണ്ട്. ഗാസ മുനമ്പും വെസ്റ്റ് ബാങ്കും പലസ്തീന്‍ അഥോറിട്ടിയുടെ നിയന്ത്രണത്തിന്‍ കീഴിലാകണം എന്ന അമേരിക്കന്‍ നിലപാട് തള്ളുകയാണ് നെതന്യാഹു. വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അഥോറിട്ടിയുമായി ഒരു യു്ദ്ധത്തിനുള്ള സാധ്യതയും നെതന്യാഹു തള്ളുന്നില്ല.തെക്കന്‍ നഗരമായ ഖാന്‍ യൂനിസ് കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ ഏറ്റവും രൂക്ഷമായ ആക്രമണം നടത്തുന്നത്.

ഈജിപിത് അതിര്‍ത്തിയായ റാഫയില്‍ അടക്കം രൂക്ഷമായ ആക്രമണം നടക്കുന്നുണ്ട്. ഗാസയില്‍ മരണം 18200-ആയി ഉയര്‍ന്നെന്ന് ഹമാസ് ഭരണകൂടം അറിയിച്ചു. അതെസമയം ഗാസയില്‍ പട്ടിണി വ്യാപിക്കുമ്പോള്‍ അടിയന്തര വെടിനിര്‍ത്തല്‍ എന്ന ആവശ്യം യു.എന്‍ ജനറല്‍ അസംബ്ലി ഇന്ന് പരിഗണിക്കും. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments