യു.എസ്- ചൈന വ്യാപാര യുദ്ധത്തിന്റെ ഭീതിയില്‍ വീണ്ടും ലോകം.അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് പതിനഞ്ച് ശതമാനം വരെ നികുതി ചുമത്തും എന്ന് ചൈന അറിയിച്ചു.അതെസമയം കാനഡ മെക്‌സിക്കോ എന്നി രാജ്യങ്ങള്‍ക്ക് നികുതി ചുമത്തുന്നത് ഡൊണള്‍ഡ് ട്രംപ് തത്കാലത്തേക്ക് മരവിപ്പിച്ചു.
അധികനികുതി ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് അതെരീതിയില്‍ തന്നെ ശക്തമായ തിരിച്ചടി നല്‍കും എന്നാണ് ചൈനയുടെ പ്രതികരണം.അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി,പ്രകൃതിവാതക ഇറക്കുമതിക്ക് പതിനഞ്ച് ശതമാനം നികുതി ചുമത്തും.അസംസ്‌കൃത എണ്ണ,കാര്‍ഷികോപകരണങ്ങള്‍,പിക്അപ് ട്രക്ക്,, സ്‌പോര്‍ട്‌സ് കാര്‍ എന്നിവയ്ക്ക് പത്ത് ശതമാനവും നികുതി ചുമത്തും എന്ന് ചൈനീസ് ധനകാര്യമന്ത്രാലയം അറിയിച്ചു.യുഎസ് കമ്പനിയായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ചൈന പ്രഖ്യാപിച്ചു.
ഫെബ്രുവരി പത്ത് തിങ്കളാഴ്ചയായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക.ഇതിന് മുന്‍പ് ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കും എന്നും സൂചനയുണ്ട്.അതെസമയം കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ഡൊണാള്‍ഡ് ട്രംപ് ഒരു മാസത്തേക്ക് മരവിപ്പിച്ചു.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ടെലഫോണ്‍ില്‍ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം.മെക്‌സിക്കോയില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതും ട്രംപ് ഭരണകൂടം മരവിപ്പിച്ചു.