ഗാസയില്‍ വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടുന്നതിനുള്ള അമേരിക്കന്‍ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിച്ചു.റമദാന്‍ മാസം കണക്കിലെടുത്താണ് തീരുമാനം.ഗാസയിലുള്ള ബന്ദികളില്‍ പകുതി പേരെ ഉടന്‍ മോചിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം.
രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറിനായി ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ആണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആറാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടുന്നതിന് ആണ് നിര്‍ദ്ദേശം.ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം അംഗീകരിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റേ ഓഫീസ് അറിയിച്ചു.വെടിനിര്‍ത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി ചേര്‍ന്ന മന്ത്രിസഭാ യോഗം നാല് മണിക്കൂറോളം ആണ് നീണ്ടത്.രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കാലയളവില്‍ ശേഷിക്കുന്ന ബന്ദികളില്‍ പകുതിപ്പേരെ ഒറ്റഘട്ടമായി മോചിപ്പിക്കണം എന്നാണ് ഡൊണള്‍ഡ് ട്രംപ്് നിര്‍ദ്ദേശം വെച്ചിരിക്കുന്നത്.ശേഷിക്കുന്നവരെ സ്ഥിരം വെടിനിര്‍ത്തലിന് കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞും മോചിപ്പിക്കണം.
ഇക്കാര്യത്തില്‍ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.വെടിനിര്‍ത്തലിന് തുടര്‍ഘട്ടങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും നെതന്യാഹുവിന്റോ ഓഫീസ് അറിയിച്ചു.ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു.ജനുവരി പത്തൊന്‍പതിന് ആണ് ഒന്നാംഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.ആകെ മുപ്പത്തിയെട്ട് ബന്ദികളെയാണ് ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കാലയളവില്‍ ഹമാസ് മോചിപ്പിച്ചത്. 1900 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.