ലബനനില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച ഹിസ്ബുള്ളയുടെ ദശലക്ഷക്കണക്കിന് ഡോളറും സ്വര്‍ണ്ണവും കണ്ടെത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന.ബെയ്‌റൂത്തിലെ ആശുപത്രിക്ക് അടിയില്‍ ആയിരുന്നു രഹസ്യ ബങ്കര്‍.അന്‍പത് കോടി ഡോളറോളം ബങ്കറില്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.
മധ്യബെയ്‌റൂത്തിലെ അല്‍ സഹേല്‍ ആശുപത്രിക്ക് കിഴിലുള്ള ബങ്കറില്‍ ഹിസ്ബുള്ളയുടെ കോടിക്കണക്കിന് ഡോളറും സ്വര്‍ണ്ണവും കണ്ടെത്തിയതെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ അവകാശവാദം. രഹസ്യാന്വേഷണത്തിലൂടെയാണ് ഹിസ്ബുള്ളയുടെ സ്വത്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ബങ്കര്‍ കണ്ടെത്തിയതെന്നും ഇസ്രയൈല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.ദീര്‍ഘകാലം ഒളിവില്‍ കഴിയാന്‍ കഴിയും വിധത്തിലുള്ള ഈ ബങ്കര്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രല്ലയാണ് നിര്‍മ്മിച്ചതെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ഇതുവരെ ഈ ആശുപത്രി ഇസ്രയേല്‍ സൈന്യം ആക്രമിച്ചിട്ടില്ല.ഈ പണം ഉപയോഗിച്ച് ഇസ്രയേലിനെ ആക്രമിക്കാന്‍ അനുവദിക്കരുതെന്നും ലബനന്‍ സര്‍ക്കാരും രാജ്യാന്തരസംഘടനകളും സ്വര്‍ണ്ണവും പണവും കണ്ടെത്തിയ സംഭവത്തില്‍ ഇടപെടണം എന്നും
ഡാനിയല്‍ ഹഗാരി ആവശ്യപ്പെട്ടു.
ഹിസ്ബുള്ളയുടെ ലബനനിലെ ബാങ്കിംഗ് സംവിധാനമായ അല്‍ ഖര്‍ദ് അല്‍ ഹസ്സന്റെ ശാഖകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് രഹസ്യബങ്കറില്‍ വനന്‍തോതില്‍ ധനം സൂക്ഷിക്കുന്നുവെന്ന് ഇസ്രയേല്‍ പറയുന്നത്.എന്നാല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം അല്‍ സഹേല്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.ഇസ്രയേല്‍ സൈന്യം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ആശുപത്രി ഡയറക്ടറും ലബനീസ് പാര്‍ലമെന്റ് അംഗവുമായ ഫാദി അലാമി പറഞ്ഞു.ലബനന്‍ സൈന്യം ആശുപത്രിയില്‍ എത്തി പരിശോധന നടത്തണം എന്നും ഫാദി അലാമി