രാജ്യാന്തരവിപണയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വീണ്ടും വിലത്തകര്‍ച്ച.ബ്രെന്റ് ക്രൂഡിന് ബാരലിന് അറുപത്തിയഞ്ച് ഡോളറായിട്ടാണ് വില കുറഞ്ഞത്.യു.എസ്-ചൈന വ്യാപാരയുദ്ധം ആണ് ക്രൂഡ് ഓയില്‍ വിപണിയെയും ബാധിക്കുന്നത്.
മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്നനിലയിലാണ് നിലവില്‍ അസംസ്‌കൃത എണ്ണവില.അമേരിക്കന്‍ ക്രുഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില ബാരലിന് അറുപത്തിയൊന്ന് ഡോളറിലേക്കാണ് താഴ്ന്നത്.ബ്രെന്റ് ക്രൂഡ് ഇന്ന് മാത്രം ദശാംശം ആറ് ശതമാനത്തിന്റെ വിലയിടിവാണ് നേരിട്ടത്.അമേരിക്ക-ചൈന വ്യാപാരയുദ്ധം ആഗോളതലത്തില്‍ വളര്‍ച്ചാ നിരക്കിനെ ബാധിച്ചേക്കും എന്നും അത് എണ്ണയുടെ ആവശ്യകതയില്‍ കുറവ് വരുത്തും എന്ന ആശങ്കയാണ് വിലയിടിവിന് പ്രധാനകാരണം.ആഗോളതലത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ എണ്ണയുടെ ആവശ്യകത കുറയും എന്ന് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനവും എണ്ണവിലയെ ബാധിക്കുന്നുണ്ട്.
ഈ വര്‍ഷം കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായിരിക്കും എണ്ണ ആവശ്യകതയില്‍ ഉണ്ടാവുക എന്നാണ് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനം.പ്രതിദിനം 7,30000 ബാരല്‍ എന്ന നിലയിലായിരിക്കും ഈ വര്‍ഷം ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യകതയിലെ വര്‍ദ്ധന.നേരത്തെ ഏജന്‍സി പ്രവചിച്ചിരുന്നത് പത്ത് ലക്ഷത്തിലധികം ബാരല്‍ എന്നായിരുന്നു.