അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി സൗദി അറേബ്യയുടെ പുതിയ വിമാനകമ്പനി റിയാദ് എയര്‍. ഇന്ത്യന്‍ നഗരങ്ങളിലേക്കും ആദ്യഘത്തില്‍ സര്‍വീസുകള്‍ ഉണ്ടാകും. 2030-ഓട് കൂടി നൂറ് കേന്ദ്രങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നതിനാണ് റിയാദ് എയറിന്റെ തീരുമാനം.
2025-ന്റെ ആദ്യ പകുതിയില്‍ വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആണ് റിയാദ് എയറിന്റെ തീരുമാനം. സിംഗപ്പൂര്‍ എയര്‍ഷോയില്‍ റിയാദ്എയര്‍ സി.ഇ.ഒ പീറ്റര്‍ ബെല്യു ആണ് ഇക്കാര്യം അറിയിച്ചത്. മുപ്പത്തിയൊന്‍പത് ബോയിംഗ് 787-9 എയര്‍ക്രാഫ്റ്റുകള്‍ അടക്കം എഴുപത്തിരണ്ട് വിമാനങ്ങള്‍ക്ക് റിയാദ് എയര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.
ഈ വിമാനങ്ങള്‍ ലഭിക്കുന്നതിന് പിന്നാലെ അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കുന്നതിന് ആണ് തീരുമാനം. അുത്ത വര്‍ഷം രണ്ടാം പകുതയില്‍ വരുമാനം നേടിത്തുടങ്ങാന്‍ കഴിയും വിധത്തിലാണ് പദ്ധതി. യൂറോപ്, അമേരിക്ക,ക്യാനഡ, ഇന്ത്യ,മധ്യേഷ്യന്‍ രാജ്യങ്ങള്‍, ജിസിസി രാജ്യങ്ങള്‍ എന്നിവടങ്ങളിലേക്ക് റിയാദ്എയര്‍ സര്‍വീസുകള്‍ പദ്ധതിയിട്ടിട്ടുണ്ട്. നിലവില്‍
ഓര്‍ഡര്‍ നല്‍കിയിട്ടുള്ള വിമാനങ്ങള്‍ക്ക് പുറമേ നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കും റിയാദ് എയര്‍ വൈകാതെ ഓര്‍ഡര്‍ നല്‍കും. റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തരവിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും റിയാദ് എയര്‍സര്‍വീസുകള്‍ നടത്തുക. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആണ് കഴിഞ്ഞ വര്‍ഷം പുതിയ എയര്‍ലൈന്‍ പ്രഖ്യാപിച്ചത്.
വന്‍ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന റിയാദ് എയര്‍ സൗദിയുടെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2030-ഓട് കൂടി വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള മൊത്തആഭ്യന്തര ഉത്പാദനം പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം സൗദിയെ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുകയും ലക്ഷ്യമാണ്.