ഷാര്‍ജ: അതിശയിപ്പിക്കുന്ന മെയ് വഴക്കം കൊണ്ട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി പത്ത് വയസുകാരിയായ ഹയ ഫാത്തിമ നിഹാസ്. സ്വയം പരിശീലിച്ചെടുത്ത വ്യായാമ മുറകളിലൂടെ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സുമാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്. ഇനി ഇനി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന ലക്ഷ്യത്തിലേക്കാണ് ഈ ആറാം ക്ലാസുകാരിയുടെ പരിശീലനം. അസാമാന്യമായ മെയ്‌വഴക്കം. വളഞ്ഞും തിരിഞ്ഞും ഒടിഞ്ഞുമെല്ലാം പലരീതികളിലും പല ആകൃതികളിലുമാകും. ഒരു വസയുള്ളപ്പോള്‍ തുടങ്ങിയതാണ് ഹയ ഫാത്തിമ നിഹാസ് എന്ന ഈ മിടുക്കിയുടെ അഭ്യാസ പ്രകടങ്ങള്‍. ഈ ശാരീരിക പ്രകടങ്ങള്‍ കണ്ട് ആദ്യം മാതാപിതാക്കള്‍ ശങ്കിച്ചെങ്കിലും പിന്നീട് തന്റെ കുട്ടിയ്ക്ക് മാത്രമേ ചെയ്യാന്‍ കഴിയുന്നുള്ള എന്ന് തിരിച്ചറിഞ്ഞതോടെ ഹയയുടെ കഴിവുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 13 മിനിറ്റും 27 സെക്കന്റും നീണ്ട ഫുള്‍ കോബ്ര പോസ് ആണ് റെക്കോഡിന് ഉടമയാക്കിയത്. യുട്യൂബ് വീഡിയോകള്‍ കണ്ടാണ് ഹയ യോഗയും ജിംനാസ്റ്റിക്‌സും ഒക്കെ പഠിച്ചു തുടങ്ങിയത്. ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ കരാട്ടേയും അഭ്യസിക്കുന്ന ഹയ ബ്ലൂ ബെല്‍റ്റും സ്വന്തമാക്കി. ജിംനാസ്റ്റിക്‌സില്‍ ഹയ താല്‍പര്യം പ്രകടിപ്പിച്ചതോടെ മാതാപിതാക്കളും കുട്ടിയെ അതിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. ഇനി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ലക്ഷ്യം. ഒപ്പം സമൂഹത്തിന് വലിയൊരു സന്ദേശവും നല്‍കുന്നുണ്ട് ഹയ ഫാത്തിമ നിഹാസ്. അജ്മാനിലെ അല്‍ അമീര്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പതിനെട്ട് വര്‍ഷമായി യുഎഇയില്‍ ബിസിനസ് നടത്തുന്ന അച്ചന്‍ നിഹാസും അമ്മ ഹസ്സീബ നിഹാസുമാണ് മകളുടെ പ്രയത്‌നത്തിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുള്ളത്.