റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍. 2024-2025 വര്‍ഷത്തിലെ ആദ്യ ആറ് മാസത്തില്‍ 1040 കോടി ദിര്‍ഹമാണ് ലാഭം. മികച്ച സേവനങ്ങളും സര്‍വ്വീസുകളിലെ സ്ഥിരതയുമാണ് മികച്ച ലാഭത്തിലെത്തിച്ചതെന്ന് എയര്‍ലൈന്‍ അറിയിച്ചു.
എക്കാലത്തെയും മികച്ച ലാഭം നേടിയിരിക്കുകയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. 2024-2025 വര്‍ഷത്തിലെ ആദ്യ ആറ് മാസത്തില്‍ 1040 കോടി ദിര്‍ഹമാണ് ലാഭം നേടിയത്.
കോര്‍പ്പറേറ്റ് നികുതിയ്ക്ക് ശേഷം 970 കോടി ദിര്‍ഹമാണ് ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 950 കോടി ദിര്‍ഹമായിരുന്നു കോര്‍പ്പറേറ്റ് നികുതിയ്ക്ക് ശേഷമുള്ള എയര്‍ലൈന്റെ ലാഭം. 7080 കോടിയാണ് ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക വരുമാനം. കഴിഞ്ഞ വര്‍ഷം 6730 കോടി ദിര്‍ഹമാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായും എമിറേറ്റ്‌സ് അറിയിച്ചു. സര്‍വ്വീസുകളുടെ സ്ഥിരതയും മികച്ച സേവനവും നല്‍കാന്‍ എയര്‍ലൈന്‍ നടത്തുന്ന ശ്രമങ്ങളുടെ വിജയമാണ് റെക്കോര്‍ഡ് ലാഭമെന്ന് എമിറേറ്റ്‌സ് എര്‍ലൈന്‍ ആന്റ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തും അറിയിച്ചു.
ഡനാട്ടയുമായി ചേര്‍ന്നുള്ള വിവിധ പ്രവര്‍ത്തനങ്ങളിലുടെ വരുമാനത്തില്‍ പതിനൊന്ന് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ചരക്ക് ഗതഗാതത്തിലും മികച്ച വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. ആഗോള വ്യോമഗതാഗതത്തില്‍ മികച്ച യാത്രാ അനുഭവം നല്‍കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയം കൈവരിച്ചതായും എയര്‍ലൈന്‍ അറിയിച്ചു. രണ്ട് വര്‍ഷങ്ങളിലായി 2200 പുതിയ ജീവനക്കാര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.