ദുബൈ: മന്‍ഖൂലിലെ മൂന്ന് സ്ട്രീറ്റുകളുടെ നവീകരണം പൂര്‍ത്തിയാക്കി ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ പ്രദേശങ്ങളിലെ ഗതാഗത കുരുക്ക് മുപ്പത് ശതമാനം കുറയുമെന്ന് ആര്‍ടിഎ അറിയിച്ചു. കുവൈത്ത് സ്ട്രീറ്റ്, 12 എ സ്ട്രീറ്റ്, 10 സി സ്ട്രീറ്റ് എന്നിവയുടെ ഇന്റര്‍സെക്ഷനുകള്‍ നവീകരിച്ചതായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി അറിയിച്ചു. ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെ താമസക്കാരാണ് മന്‍ഖൂലിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്നത്. പ്രദേശത്തെ ഗതാഗത കുരുക്ക് ഇല്ലാതാക്കാനാണ് നവീകരണം നടത്തിയതെന്ന് ആര്‍ടിഎ ട്രഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ ഹുസൈന്‍ അല്‍ ബന്ന അറിയിച്ചു. സുഗമമായ ഗതാഗതത്തിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി കുവൈത്ത് സ്ട്രീറ്റില്‍ പുതുതായി യു ടേണ്‍ ലെയ്ന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കുവൈത്ത് സ്ട്രീറ്റ്, 12 എ സ്ട്രീറ്റ് എന്നീ ജംഗ്ഷനുകലില്‍ യാത്രാ സമയം മുപ്പത് ശതമാനം കുറയും. എമിറേറ്റിലെ അടിസ്ഥാന ഗാതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അതോരിറ്റിയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സ്ട്രീറ്റുകള്‍ നവീകരിച്ചതെന്നും അല്‍ബന്ന വ്യക്തമാക്കി.