ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ കണ്ടുകിട്ടിയ ലഗേജുകള്‍ വില്‍പ്പനയ്ക്ക് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പ്. ഉടമസ്ഥര്‍ ഇല്ലാത്ത ലഗേജുകള്‍ ചെറിയ വിലയ്ക്ക് ില്‍പ്പനയ്ക്ക് എന്ന പേരിലുള്ള തട്ടിപ്പുകളില്‍ വീഴരുതെന്ന് ദുബൈ രാജ്യാന്തര വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പേരില്‍ സമൂഹമാധ്യങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ രൂപപ്പെടുത്തിയാണ് പുതിയ തട്ടിപ്പ്.
യാത്രക്കാര്‍ മറന്നുവെച്ചതും വിമാനത്താവളത്തില്‍ നിന്നും കണ്ടുകിട്ടയതുമായ ലഗേജുകള്‍ വില്‍പ്പനയ്ക്ക് എന്നാണ് വ്യാജ പ്രൊഫൈലുകളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ആറ് മാസം കഴിഞ്ഞിട്ടും ഉടമസ്ഥര്‍ എത്താത്ത ലഗേജുകളാണ് ഇവ എന്നും വിമാനത്താവള വെയര്‍ഹൗസ് ക്ലിയറന്‍സിന്റെ ഭാഗമായിട്ടാണ് വില്‍പ്പന എന്നും ആണ് തട്ടിപ്പ് പ്രൊഫൈലുകള്‍ അവകാശപ്പെടുന്നത്. ലഗേജുകളുടെ ചിത്രങ്ങള്‍ അടക്കമാണ് പരസ്യം.
എട്ട് ദിര്‍ഹം മുതലാണ് ലഗേജിന് തട്ടിപ്പുകാര്‍ വിലയിട്ടിരിക്കുന്നത്. ഇത് വന്‍ തട്ടിപ്പാണെന്നും വ്യാജ പ്രൊഫൈലുകള്‍ക്ക് എതിരെ ജാഗ്രത പുലര്‍ത്തണം എന്നും ദുബൈ രാജ്യാന്തര വിമാനത്താവളം ആവശ്യപ്പെട്ടു. ഫെയ്‌സ് ബുക്കിലും ഇന്‍സ്റ്റാഗ്രിമിലും പരസ്യം നല്‍കി വെബ്‌സൈറ്റില്‍ എത്തി പണം അടയ്ക്കാന്‍ ആണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.
….