എയര്‍ഇന്ത്യയുമായുള്ള ലയനത്തിന്റെ ഭാഗമായി വിസ്താര എയര്‍ലൈന്‍സ് അടുത്തയാഴ്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.ലയനനടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.വിസ്താരയുടെ റൂട്ടുകളിലും ഷെഡ്യൂളുകളിലും എയര്‍ഇന്ത്യ സര്‍വീസ് നടത്തും.
നവംബര്‍ പതിനൊന്നിന് ശേഷം വിസ്താരയുടെ സര്‍വീസുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് ആണ് എയര്‍ഇന്ത്യയുടെ തീരുമാനം.മാസങ്ങള്‍ക്ക് മുന്‍പെ തന്നെ ലയനനടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു.വിസ്താരയുടെ യാത്രക്കാരില്‍ 270000 പേര്‍ എയര്‍ഇന്ത്യയിലേക്ക് ടിക്കറ്റുകള്‍ മാറ്റിക്കഴിഞ്ഞു.വിസ്താരയുടെ റോയല്‍ട്ടി പ്രോഗ്രാം മെമ്പര്‍മാരില്‍ 45 ലക്ഷം പേരും എയര്‍ഇന്ത്യയിലേക്ക് മാറി.എയര്‍ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് ലയനതീരുമാനമുണ്ടായത്.
ടാറ്റ ഗ്രൂപ്പിന്റെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്.ലയനത്തിന് ശേഷം വിസ്താരയുടെ റൂട്ടുകള്‍ എയര്‍ഇന്ത്യയ്ക്ക് കീഴിലേക്ക് മാറും.ലയനത്തോടെ എയര്‍ഇന്ത്യയുടെ വിമാനങ്ങള്‍ ഇരുനൂറായി വര്‍ദ്ധിക്കുകയും ചെയ്യും.ആഭ്യന്തര രാജ്യാന്തര തലങ്ങളില്‍ സര്‍വീസ് തൊണ്ണൂറ് കേന്ദ്രങ്ങളിലേക്കായി വര്‍ദ്ധിക്കും.വിസ്താര യാത്രക്കാര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് എയര്‍ഇന്ത്യ ഹെല്പ് ഡെസക്ക് തുറന്നിട്ടുണ്ട്.