അബുദബി: വടക്കേ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മേഖലയില്‍ അടിയന്തര സഹായമെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ദുരിതാശ്വസ സഹായങ്ങളും തിരച്ചില്‍ രക്ഷാ സംഘങ്ങളെയും അയക്കും. ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. ഡാനിയല്‍ ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴയില്‍ രാജ്യം ദുരിതത്തിലാണ്. പ്രളയത്തില്‍ രണ്ടായിരത്തിലധികം ആളുകളാണ് മരിച്ചത്. പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹയാത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുവരെ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തകരെയും സന്നദ്ദ സേനാ അംഗങ്ങളെയും, അടിയന്തര സഹായങ്ങളും എത്തിച്ചു നല്‍കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി ആളുകളെയാണ് കണാതായത്.
ലിബിയ ഭരണകൂടത്തോടും, അതിലെ ജനങ്ങളോടും ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കിഴക്കന്‍ നഗരമായ ഡെര്‍ണയില്‍ രണ്ടായിരത്തിലധികം ആളുകള്‍ മരിച്ചതായാണ് കണക്കുകള്‍. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പ്രധാമന്ത്രി ഒസാമ ഹമദ് പറഞ്ഞു. മെഡിറ്ററേനിയന്‍ ചുഴലിക്കാറ്റ് രാജ്യത്തെ ബാധിച്ചതിനെത്തുടര്‍ന്ന് ഡെര്‍ണ പ്രദേശം ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. വിവിധ രാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായ ഹസ്തം എത്തിച്ചു നല്‍കിയിട്ടുണ്ട്.