ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാട് അരോമ തിയേറ്ററില്‍ ഉണ്ടായ തിരക്കിനിടയില്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസ്സാര പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയൂം പ്രാഥമിക ചികിത്സ നേടിയ ശേഷം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങി എന്നും ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. പരിപാടിക്കിടയില്‍ കൃഷ്ണമൂര്‍ത്തിക്കും നിസ്സാര പരിക്ക് പറ്റിയിരുന്നു.
ലോകേഷ് കനകരാജിനെ കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ലോകേഷിന്റെ കാലിനാണ് പരുക്കേറ്റത്. ഇതോടെ ഇന്നു നടക്കേണ്ടിയിരുന്ന മറ്റ് തിയറ്റർ വിസിറ്റും പ്രസ്മീറ്റും റദ്ദാക്കി. അതേസമയം പരുക്ക് നിസ്സാരമാണെന്നും എല്ലാവരെയും കാണാന്‍ താൻ വീണ്ടും കേരളത്തിൽ തിരികെയെത്തുെമെന്നും ലോകേഷ് എക്സിൽ കുറിച്ചു.
‘‘കേരളം, നിങ്ങളുടെ സ്നേഹത്തിന് നന്ദി. എല്ലാവരെയും പാലക്കാട് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താൻ കഴിഞ്ഞില്ല. കേരളത്തിൽ നിങ്ങളെ കാണാൻ ഞാൻ തീർച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക.’’ലോകേഷ് കനകാരാജ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.