ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞുവീഴ്‌ത്തി. ജാവലിൻ ത്രോയിലെ സ്വർണ നേട്ടത്തോടെ ലോക ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യൻ അത്‍ലറ്റായി നീരജ് മാറി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയിരുന്നു. ഒറിഗോണില്‍ 88.13 ദൂരം എറിഞ്ഞാണ് വെള്ളി നേടിയത്. 25 വയസുകാരനായ നീരജ് ചോപ്ര പാരിസ് ഒളിംപിക്‌സിന് ഇതിനകം യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. അണ്ടർ 20 ലോക ചാമ്പ്യനായി വരവറിയിച്ച നീരജ് ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംയിലും സ്വർണം നേടി. ഒളിംപിക്സ് അത്‍ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്.
അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 87.82 മീറ്ററോടെ പാകിസ്ഥാന്‍റെ അർഷാദ് നദീമാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 84.77 മീറ്ററോടെ കിഷോർ ജെന അഞ്ചും 83.72 മീറ്ററോടെ ഡി പി മനു ആറും സ്ഥാനത്ത് ഫിനിഷ് ചെയ്‌തതും ഇന്ത്യക്ക് അഭിമാനമായി.