കോഴിക്കോട് വടകരയിൽ കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തിയത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടത്. ആറു മാസം പഴക്കം ഉണ്ടെന്നാണ് പ്രാഥമിക വിവരം. ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.
പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലായിരുന്നു തലയോട്ടി.. ഒരു വർഷത്തിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിവരുന്നു. റൂറല്‍ എസ്.പി എത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കും.
ദേശീയ പാതാ നിർമ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വർഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. എന്നാൽ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതിൽ വ്യക്തത ആയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന് മറ്റൊരു വാതിൽ ഉണ്ടെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.