പഞ്ചാരകൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ഒരു ആര്‍ആര്‍ടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്. ഉള്‍ക്കാട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.പിന്നില്‍ നിന്നും പാഞ്ഞെത്തി കടുവ ആക്രമിക്കുകയായിരുന്നു.പരുക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്.3 വെറ്റിനറി ഡോക്ടര്‍മാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് പരിശോധന നടത്തുന്നത്. കടുവയുടെ കല്‍പ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചില്‍. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.