വയനാട്ടില്‍ യുവതിയെ കടുവ കൊന്നുതിന്നു. മനാന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി വനമേഖലയോട് ചേര്‍ന്നാ് സംഭവം.പഞ്ചാരക്കൊല്ലി തറാട്ട് ഉന്നത്തിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ വനത്തോട് ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ആണ് പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴാണ് കടുവയുടെ ആക്രമണം.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തുകയാണ്.നരഭോജി കടുവയെ വെടിവെയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി.അടിയന്തരമായി നഷ്ടപരിഹാരം വേണം എന്നും കടുവയെ പിടികൂടി കാട്ടിലേക്ക് തിരികെ വിടുന്ന രീതി പറ്റിലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞ