വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍. ആനപ്പാറ,താഴത്തുവയല്‍,എടക്കല്‍ പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടത്. കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളിലും ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു.വയനാട്ടിലുണ്ടായത് ഭൂചലനം അല്ലെന്ന് സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജിക് സെന്റര്‍ അറിയിച്ചു.
ഭൂമിക്കടിയില്‍ നിന്നുള്ള പ്രകമ്പനം ആയിരിക്കാം എന്നാണ് വിദഗദ്ധര്‍ പറയുന്നത്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷണല്‍ സീസ്‌മോളജിക് സെന്റര്‍ ഡയറക്ടര്‍ ഒ.പി മിശ്ര അറിയിച്ചു. പ്രകമ്പനത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ്.ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വയനാട്ടിലെ ചില പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.വയനാട് നെന്മേനി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.വയനാട്ടില്‍ അഞ്ച് പഞ്ചായത്തുകളില്‍ ആണ് പ്രകമ്പനം അനുഭവപ്പെട്ടത്