ദുബൈയില്‍ കെട്ടിടവാടക വര്‍ദ്ധനയ്ക്ക് തൊണ്ണൂറ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണം എന്ന് നിര്‍ദ്ദേശം.ദുബൈയിലെ വാടക സൂചികയുടെ അടിസ്ഥാനത്തില്‍ മാത്രമേ വര്‍ദ്ധന പാടുള്ളുവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
പെട്ടെന്നുള്ള വാടകവര്‍ദ്ധന പാടില്ലെന്നാണ് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിട ഉടമകള്‍ക്കും റിയല്‍എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.വാടകരാര്‍ കാലാവധിക്ക് തൊണ്ണൂറ് ദിവസം മുന്‍പ് വാടക്കാര്‍ക്ക് നിരക്ക് വര്‍ദ്ധന സംബന്ധിച്ച അറിയിപ്പ് നല്‍കണം എന്നാണ് നിര്‍ദ്ദേശം.ദുബൈയില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ വാടകസൂചിക പുറത്തിറക്കിയിരുന്നു.ഇതിന് ഒപ്പം ആണ് മൂന്ന് മാസം മുന്‍പ് നോട്ടീസ് നല്‍കണം എന്ന നിര്‍ദ്ദേശം.താമസകെട്ടിടങ്ങളുടെതാണ് പുതി വാടകസൂചിക.
വാണിജ്യകെട്ടിടങ്ങള്‍ക്കുള്ള പുതി സൂചിക വൈകാതെ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ദുബൈയില്‍ ഒന്‍പത് ലക്ഷത്തോളം താമസകെട്ടിട വാടകകരാറുകള്‍ ആണ് 2024-ല്‍ രജിസ്റ്റര്‍ ചെയ്തത്.തൊട്ടുമുന്‍പുള്ള വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം ആണ് വര്‍ദ്ധന.