Sunday, September 8, 2024
HomeNewsGulfവാഹനം അപകടത്തില്‍പെട്ടാല്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യും ഇ കോള്‍ സംവിധാനം നടപ്പിലാക്കാന്‍ യുഎഇ

വാഹനം അപകടത്തില്‍പെട്ടാല്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യും ഇ കോള്‍ സംവിധാനം നടപ്പിലാക്കാന്‍ യുഎഇ

അബുദബി: വാഹന അപകടങ്ങള്‍ ഉണ്ടായാല്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം നടപ്പിലാക്കാന്‍ യുഎഇ. അപകടം നടന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സമയം നാല്‍പത് ശതമാനം വരെ കുറക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇ കോള്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. യുഎഇയിലെ വാഹനങ്ങള്‍ക്ക് ഇനി അപകടങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. വാഹനങ്ങളില്‍ ഇകോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ യുഎഇ മന്ത്രിസഭ അനുമതി നല്‍കി. അപകടത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമിടയിലെ സമയം 40 ശതമാനം കുറക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. മൂന്ന് വര്‍ഷം മുമ്പ് അബൂദബിയിലെ വാഹനങ്ങളില്‍ ഇകോള്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. അപകടത്തില്‍പെട്ടാല്‍ വാഹനം തന്നെ അക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യും. അപകടത്തിന്റെ വ്യാപ്തി, വാഹനത്തിന്റെ മോഡല്‍, അപകടം നടന്ന സ്ഥലം, യാത്രക്കാരുടെ എണ്ണം എന്നിവ സഹിതമാണ് പൊലീസില്‍ റിപ്പോര്‍ട്ട് എത്തുക. അബുദബിയില്‍ വാഹനാപകടമണരം പത്ത്ശതമാനം വരെ കുറക്കാന്‍ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പഠനം. പൊലീസ്, ആംബുലന്‍സ്, സിവില്‍ഡിഫന്‍സ് എന്നിവക്ക് അപകടസ്ഥലത്തേക്ക് കുതിച്ചെത്താനുള്ള സമയം നാലുമിനിറ്റായി കുറക്കാന്‍ ഇതിന് കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments