അബുദബി നഗരത്തില്‍ വാഹനം ഉപേക്ഷിക്കുകയും വൃത്തിഹീനമായും കണ്ടെത്തിയാല്‍ മൂവായിരം ദിര്‍ഹം പിഴയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. അബുദബി മുനിസിപ്പാലിറ്റി ആരംഭിച്ച മൈ ക്ലീന്‍ വെഹിക്കിള്‍ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. എമിറേറ്റിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനാണ് ക്യാമ്പയിന്‍.അബുദബി സിറ്റി മുനിസിപ്പാലിറ്റിയാണ് അഞ്ച് ദിവസത്തെ ക്യാമ്പയിന്‍ ആരംഭിച്ചത്. നഗരത്തില്‍ പാര്‍ക്കിംഗ് മേഖലകളിലും മറ്റ് സ്ഥലങ്ങളിലുമായി വാഹനം ഉപേക്ഷിച്ചതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. മൂവായിരം ദിര്‍ഹം പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. വാഹനത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ് വൃത്തിഹീനമായി കണ്ടെത്തിയാലും സമാനമായ നടപടി സ്വീകരിക്കും.
യുഎഇ നിയമപ്രകാരം കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കുന്നതിന് അമ്പതിനായിരം ദിര്‍ഹം നല്‍കണം. എമിറേറ്റിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.