കളമശ്ശേരി സ്‌ഫോടനതിൻ്റെ പാശ്ചാത്തലത്തിൽ നടത്തിയ പ്രതികരണത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസ്. കൊച്ചി സിറ്റി പോലീസ് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തത്. വിദ്വേഷപ്രചാരണത്തിനാണ് രാജീവ് ചന്ദ്രശേഖറിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബർ സെൽ എസ്.ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മന്ത്രി സാമൂഹികമാധ്യമത്തിലെ കുറിപ്പാണ് കേസിന് ആധാരം. കളമശ്ശേരി സംഭവത്തിന്‍റെ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
കേന്ദ്ര മന്ത്രിയുടെ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖറിനെ മുഖ്യമന്ത്രി വെറും വിഷം അല്ല, കൊടുംവിഷം എന്നാണ് പരാമർശിച്ചത്. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നല്ലേ കാണുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.