Monday, September 16, 2024
HomeNewsGulfവിനോദസഞ്ചാരം:ദുബൈയിലേക്കുള്ള വിദേശസന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

വിനോദസഞ്ചാരം:ദുബൈയിലേക്കുള്ള വിദേശസന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

ദുബായിലേക്കുള്ള വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തുന്നുവെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം ആദ്യപകുതിയില്‍ തൊണ്ണൂറ് ലക്ഷത്തിലധികം സഞ്ചാരികളാണ് ദുബൈയിലേക്ക് എത്തിയത്. സഞ്ചാരികളുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 9.31 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികള്‍ ദുബൈയിലേക്ക് എത്തിയെന്നാണ് വാണിജ്യവിനോദസഞ്ചാര വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതെ കാലയളവിനെക്കാള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷവും ദുബൈയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ആഖെ 17.15 ദശലക്ഷം സന്ദര്‍ശകര്‍ ആണ് ദുബൈയിലേക്ക് എത്തിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബൈയുടെ വിനോദസഞ്ചാര മേഖല ശക്തമായ വളര്‍ച്ച കൈവരിച്ചിരിക്കുകയാണെന്ന് കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ഈ വിജയം തുടരാന്‍ പ്രതിജ്ഞാബദ്ധാമണെന്നും എമിറേറ്റിന്റെ ജിഡിപിയില്‍ വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കും എന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

കരുത്തുറ്റ പൊതു-സ്വകാര്യപങ്കാളിത്തം,വിപണിയിലെ സമീപനത്തിലെ വൈവിധ്യവത്കരണം, ഉദാരമായ വീസ നയം എന്നിവയെല്ലാം ആണ് ഈ വളര്‍ച്ചയ്ക്ക് കാരണം എന്ന് ദുബൈ വാണിജ്യവികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ സഈദ് അല്‍ അര്‍റി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments