റമദാനോട് അനുബന്ധിച്ച് പതിനായിരത്തോളം ഉത്പന്നങ്ങള്‍ക്ക് വിലയിളവ് പ്രഖ്യാപിച്ച് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി. ഭക്ഷ്യവസ്തുക്കള്‍ക്കാണ് പ്രധാനമായും വിലക്കിഴവ് ലഭിക്കുക. ഭക്ഷ്യഎണ്ണയ്ക്കും ധാന്യങ്ങള്‍ക്കും എഴുപത്തിയഞ്ച് ശതമാനം വരെ വില കുറയ്ക്കും
റമദാനോട് അനുബന്ധിച്ച് അവശ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിനായി ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി മുപ്പത്തിയഞ്ച് ദശലക്ഷം ദിര്‍ഹം ആണ് വകയിരുത്തിയിരിക്കുന്നത്.
ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റിയുടെ അറുപത്തിയേഴ് ബ്രാഞ്ചുകളില്‍ റമദാനില്‍ പതിനായിരത്തോളം ഉത്പന്നങ്ങളുടെ വില കുറയും. വില കുറയുന്ന വസ്തുക്കളില്‍ എണ്‍പത് ശതമാനവും ഭക്ഷ്യവസ്തുക്കളാണ്.ഭക്ഷ്യഎണ്ണ, ധാന്യങ്ങള്‍,അരി എന്നിവയുടെ വിലയില്‍ എഴുപത്തിയഞ്ച് ശതമാനം വരെ കുറവ് വരുത്തും. ഗ്രോസറി ഉത്പന്നങ്ങള്‍ക്കും വില കുറയ്ക്കും എന്ന് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. ഇത് കൂടാതെ നാളെ മുതല്‍ പതിനായിരത്തോളം ഉത്പന്നങ്ങള്‍ക്ക് അധിക വിലക്കിഴിനും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് സുസുക്കി ഡിസൈര്‍ കാറും ഗിഫ്റ്റ് കാര്‍ഡുകളും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരവും അയ്യായിരവും ദിര്‍ഹം മൂല്യമുള്ളതാണ് ഗിഫ്റ്റ് കാര്‍ഡുകളും. ദുബൈയില്‍ യൂണിയന്‍ കോപ്പും റമദാനോട് അനുബന്ധിച്ച് എഴുപത്തിയഞ്ച് ശതമാനം വരെ വിലക്കിഴവ് പ്രഖ്യാപിട്ടിട്ടുണ്ട്. നാലായിരത്തോളം ഉത്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ്.